കാരയാട് എ.യു.പി സ്കൂളിൽ ഉന്നതവിജയികൾക്ക് അനുമോദനം
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് പി. ഉദ്ഘാടനം ചെയ്തു

അരിക്കുളം: കാരയാട് എ.യു.പി. സ്കൂളിലെ യു.എസ്.എസ്, ഉറുദു ടാലന്റ് ടെസ്റ്റ് വിജയികൾ, സബ് ജില്ലാ, ജില്ലാ മേളകളിലെ കലാ കായിക പ്രതിഭകൾ, എം.ബി.ബി എസ്സിൽ ഉന്നത വിജയം കൈവരിച്ച പൂർവ്വ വിദ്യാർത്ഥി ഡോ. മഹിത ടി. എന്നിവർക്കുള്ള അനുമോദന ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് പി. ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് ഷാജി അധ്യക്ഷത വഹിച്ചു. ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളിലെ സംസ്കൃത നാടകം ഒരുക്കിയ സ്കൂളിലെ അധ്യാപകൻ കൂടിയായ ജയേഷിനെ ചടങ്ങിൽ അനുമോദിച്ചു. ഹെഡ് മാസ്റ്റർ ഇൻ ചാർജ് ജലീൽ സ്വാഗതവും ഷംസുദ്ദീൻ പി. വി. നന്ദിയും പറഞ്ഞു.
പി.ടി.എ വൈസ് പ്രസിഡൻ്റ് സുരേഷ്, എം.പി.ടി.എ ചെയർപേഴ്സൺ പ്രേമ, ഗിരീഷ് കുമാർ പുതിയേടത്ത്, മിനി ചാലിൽ, ഡോ: മഹിത, യു.എസ്.എസ് ജേതാവ് ബർസ എന്നിവർ സംസാരിച്ചു.