ഹെവൻസ് പ്രീ സ്കൂൾ പേരാമ്പ്ര ഗാർഡനിങ് ഡേ സംഘടിപ്പിച്ചു
ഓർഫനേജ് മാനേജർ സി. മൊയ്തു മൗലവി ഉദ്ഘാടനം നിർവ്വഹിച്ചു

പേരാമ്പ്ര: ഹെവൻസ് പ്രീ സ്കൂൾ പേരാമ്പ്ര ഗാർഡനിങ് ഡേ സംഘടിപ്പിച്ചു. സ്കൂൾ അങ്കണം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ കുട്ടിയും അലങ്കാരചെടി തൈകളും നടാൻ ആവശ്യമായ ചട്ടികളും നൽകിയാണ് ഈ ദിനത്തിന്റെ ഭാഗമായത്. ദാറുന്നുജും ഓർഫനേജ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഹെവൻസ് പ്രീ സ്കൂൾ പേരാമ്പ്ര. മൂന്നു വയസ്സ് മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്.
ഓർഫനേജ് മാനേജർ സി. മൊയ്തു മൗലവി തൈകൾ നട്ടുകൊണ്ട് ഗാർഡനിങ് ഡേ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ നജ്മ കെ. അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻ്റ് ഷംസീർ കെ. കെ, കെ. ശിഹാബ്, റൈഹാനത്ത് ആർ. എൻ. ലൈല എം. കെ, ഷമീബ വി. പി, ആനിസ കെ. വി, തസ്ലീന വി. പി. സുൽഫത്ത് ടി. എം. എന്നിവർ സംസാരിച്ചു.