മേപ്പയൂരിന്റെ കാലാവസ്ഥ അറിയാം; ജിവിഎച്ച്എസ് എസിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ഇന്ന്
വൈകുന്നേരം 4 മണിക്ക് പേരാമ്പ്ര എം. എൽ. എ. ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
മേപ്പയൂർ : മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിൽ പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള ആർ.സി. മേലടി വഴി ഒരുക്കിയ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ അവർകളുടെ അദ്ധ്യക്ഷതയിൽ പേരാമ്പ്ര എം. എൽ. എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന ഒരു നൂതന വിദ്യാഭ്യാസ പ്രവർത്തനമാണ് 'കേരള സ്കൂൾ വെതർ സ്റ്റേഷൻ'. ഡോ. എ കെ അബ്ദുൾ ഹക്കീം(ഡി പി സി, എസ് എസ് കെ കോഴിക്കോട്) മുഖ്യാതിഥിയായ ചടങ്ങിൽ ഒ പ്രമോദ് (ജീല്ല പ്രോഗ്രാം ഓഫീസർ, എസ് എസ് കെ) പദ്ധതി വിശദീകരണം നടത്തും. സിഎം ബാബു (മെമ്പർ, ജില്ല പഞ്ചായത്ത് കോഴിക്കോട്), ഭാസ്കരൻ കൊഴുക്കല്ലൂർ (ചെയർ പേഴ്സൺ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി), എ.പി രമ്യ (മെമ്പർ, ബ്ലോക്ക് പഞ്ചായത്ത്, മേലടി), പി. പ്രശാന്ത് (വാർഡ് മെമ്പർ, മേപ്പയൂർ പഞ്ചായത്ത്), വി. അനുരാജ് (ബി പി സി, മേലടി), പി. അനീഷ് (ട്രെയിനർ, മേലടി), എം. എം. ബാബു (പി ടി എ പ്രസിഡന്റ്), ഇ.കെ. ഗോപി (എസ് എം സി ചെയർമാൻ), എം.എം. അഷറഫ് (വൈസ് പ്രസിഡണ്ട്, പി ടി എ), ആർ. അർച്ചന (പ്രിൻസിപ്പാൾ, വി എച്ച് എസ് സി), കെ നിഷിദ് (എച്ച് എം), വി.കെ. സന്തോഷ് (എച്ച് എം), പി. ബാലകൃഷ്ണൻ (സ്റ്റാഫ് സെക്രട്ടറി, എച്ച് എസ് എസ്). ഇ. പ്രകാശൻ (സ്റ്റാഫ് സെക്രട്ടറി, എച്ച് എസ്) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ചടങ്ങിന് എം. സക്കീർ (പ്രിൻസിപ്പാൾ) സ്വാഗതവും വി.ആർ. അനുഷ (എച്ച് എസ് എസ് ടി , ജ്യോഗ്രഫി) നന്ദിയും പറയും.

