മലബാർ ക്രിസ്ത്യൻ കോളേജ് എൻ.എസ്.എസ് ക്യാമ്പിന് വാകയാട് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. എച്ച്. സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ ഏഴ് ദിനം നീണ്ടു നില്ക്കുന്ന ക്യാമ്പ് വാകയാട് ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി. എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പാൾ ഡോ. സച്ചിൻ പി.ജെയിംസ് അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഒ. എം. കൃഷ്ണകുമാർ, മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് സി. കെ. അശോകൻ, സ്കൂൾ പ്രിൻസിപ്പാൾ ഡോ. ആബിദ പുതുശ്ശേരി, പ്രധാനാധ്യാപിക ടി. ബീന എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഡോ. സുരേഷ് പുത്തൻ പറമ്പിൽ സ്വാഗതവും പ്രോഗ്രാം ഓഫീസർ അനുരാധ പി. ആർ. നന്ദിയും രേഖപ്പെടുത്തി.
ഉദ്ഘാടനത്തോടനുബന്ധിച്ച് റിട്ട. എക്സൈസ് ഓഫീസർ കെ. സി. കരുണാകരൻ ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തി. തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു.

