മലബാർ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് എൻ.എസ്.എസ് ക്യാമ്പ് ഊരള്ളൂർ യുപി സ്കൂളിൽ തുടങ്ങി
അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ. എം. സുഗതൻ ഉദ്ഘാടനം ചെയ്തു
അരിക്കുളം: മലബാർ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് മൂടാടിയുടെ ഈ വർഷത്തെ എൻ.എസ്.എസ് സപ്ത ദിന ക്യാമ്പ് ഊരള്ളൂർ എം.യു.പി സ്കൂളിൽ ആരംഭിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ. എം. സുഗതൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രിൻസിപ്പാൾ സുബ്രഹ്‌മണ്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിഖിൽ സി. കെ, പി. സി. നിഷാ കുമാരി, ജെ. എൻ. പ്രേംഭാസിൻ, എം. രഞ്ജിത്ത്, രബീഷ്, റിസ ഫാത്തിമ എന്നിവർ സംസാരിച്ചു.

