headerlogo
education

കൊഴുക്കല്ലൂരിൽ കൂത്താളി വി.എച്ച്.എസ്.ഇയുടെ എൻ.എസ്.എസ്. ക്യാമ്പ് ആരംഭിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

 കൊഴുക്കല്ലൂരിൽ കൂത്താളി വി.എച്ച്.എസ്.ഇയുടെ എൻ.എസ്.എസ്. ക്യാമ്പ് ആരംഭിച്ചു
avatar image

NDR News

26 Dec 2022 01:40 PM

മേപ്പയൂർ: വിദ്യാർത്ഥികളിൽ സാമൂഹ്യ സേവനത്തിലൂടെ സ്വതന്ത്ര ചിന്ത, സേവന മനോഭാവം, മൂല്യബോധം, തിരിച്ചറിവ് തുടങ്ങിയ കഴിവുകൾ വളർത്തുന്നതിനു വേണ്ടി കൂത്താളി ഹയർ സെക്കന്ററി സ്കൂൾ വി.എച്ച്.എസ്.ഇയുടെ സപ്തദിന സഹവാസ ക്യാമ്പ് കൊഴുക്കല്ലൂരിൽ ആരംഭിച്ചു. കെ.ജി.എം.എസ് യു.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 

       സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. മെമ്പർ മിനി അശോകൻ, പ്രോഗ്രാം ഓഫീസർ എസ്. സിന്ധു, സ്കൂൾ മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർ, ടി. എം. സുബൈർ, സഞ്ജയ് കൊഴുക്കല്ലൂർ, ഇ. കുഞ്ഞിക്കണ്ണൻ, കെ. എം. രാഘവൻ, പി. പി. ചന്ദ്രലേഖ, വളണ്ടിയർ ലീഡർ ശ്രേയ എന്നിവർ സംസാരിച്ചു.

NDR News
26 Dec 2022 01:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents