പേരാമ്പ്രയിൽ 'ചങ്ങാതിക്കൂട്ടം ' ദ്വിദിന സഹവാസ ക്യാമ്പ് തുടക്കമായി
നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര : സമഗ്ര ശിക്ഷാ കേരളം ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പേരാമ്പ്ര ബി ആർ സി യുടെ നേതൃത്വത്തിൽ നടത്തുന്ന ദ്വിദിന സഹവാസ ക്യാമ്പ്, 'ചങ്ങാതിക്കൂട്ടം' വാളൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ തുടക്കമായി. നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി വി ഷിനി അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ ബാബുരാജ്, ടി കെ സുനിൽ കുമാർ (പി ടി എ പ്രസിഡന്റ്), കുഞ്ഞബ്ദുള്ള വാളൂർ, ടിപി നാസർ, പി എം ബീരാൻ കോയ എന്നിവർ സംസാരിച്ചു.
ബി ആർ സി ടെയിനർ കെ സത്യൻ ക്യാമ്പിന്റെ വിശദീകരണം നടത്തി. വി പി നിത സ്വാഗതവും രഞ്ജിത്ത് (ബി ആർ സി പേരാമ്പ്ര) നന്ദിയും പറഞ്ഞു. രണ്ട് ദിവസത്തെ സഹവാസ ക്യാമ്പിൽ ഭിന്നശേഷിക്കാർക്ക് വിവിധ പഠന, കായിക വിനോദ പരിപാടികൾ നടക്കും. ലഹരി വിരുദ്ധ ഫ്ലാഷ് മൊബ്, അഭിനയ ഗാനം, കരവിരുത്, തിയേറ്റർ ഗെയിംസ്, കലാ സന്ധ്യ, ക്യാമ്പ് ഫയർ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും.