headerlogo
education

'ചങ്ങാതിക്കൂട്ടം' ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പന്തലായനി ബി.ആർ.സി പരിധിയിലെ, അമ്പതോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും, സഹപഠിതാക്കളായ മറ്റു കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.

 'ചങ്ങാതിക്കൂട്ടം' ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു
avatar image

NDR News

31 Dec 2022 12:46 PM

അത്തോളി : ബി.ആർ സി പന്തലായനിയുടെ ആഭിമുഖ്യത്തിൽ വേളൂർ ജി.എം.യു.പി സ്കൂളിൽ വച്ച് ഭിന്നശേഷി കുട്ടികൾക്കായി 'ചങ്ങാതിക്കൂട്ടം' എന്ന പേരിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെ ലഹരിവിരുദ്ധ ഫ്ലാഷ് മോബ് അവതരണത്തിലൂടെ ക്യാമ്പിന് തുടക്കമായി. പന്തലായനി ബി.ആർ.സി യിലെ, വിവിധ വിദ്യാലയങ്ങളിൽ നിന്നായി അമ്പതോളം ഭിന്നശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും, സഹപഠിതാക്കളായ മറ്റു കുട്ടികളും ഇതിൽ പങ്കാളികളായി.

     ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്ത സമാപന ചടങ്ങിൽ അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വേളൂർ ജി.എം യു.പി സ്കൂൾ ഹെഡ് മാസ്റ്റർ കെ.സി. ബഷീർ സ്വാഗതവും പന്തലായനി ബി.ആർ.സി ട്രയ്നർ മുഹമ്മദ് അഷ്റഫ് നന്ദിയും പ്രകാശിപ്പിച്ചു. കൂടാതെ കൊയിലാണ്ടി എ.ഇ.ഒ. സുധ പി പി, ബിന്ദു മഠത്തിൽ, സുധ കാപ്പിൽ, ഫൗസിയ, മനോജ് കുമാർ, ജസ്ലിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനം വിതരണം ചെയ്തു.

       കഴിവിലും ശേഷിയിലും വൈവിധ്യമുള്ളവരാണ് ഓരോ വ്യക്തിയും. ഭിന്നശേഷിയുള്ള കുട്ടികളും പൊതു സമൂഹത്തിൻറെ ഭാഗമാണ്. അവർക്ക് ആവശ്യമായ പിന്തുണയുംകൈത്താങ്ങും നൽകി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. സാമൂഹ്യ ഉൾ ചേർക്കലിന്റെ പ്രസക്തി വിളിച്ചോതുന്ന പ്രവർത്തനമാണ് സമഗ്ര ശിക്ഷാ കേരളം നടത്തി വരുന്ന സഹവാസ ക്യാമ്പുകൾ. വിദ്യാലയ പരിസരത്തു നിന്നും സമൂഹത്തിൽ നിന്നും ആർജിക്കേണ്ട ജീവിത നൈപുണികൾക്ക് ആക്കം കൂട്ടുക എന്നതാണ് സഹവാസ ക്യാമ്പുകൾ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

      രണ്ടു ദിവസത്തെ ക്യാമ്പിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. താളബോധം സൃഷ്ടിക്കുന്നതിന്, ജീവികളുടെ ശബ്ദം അനുകരിക്കുന്നതിന് പ്രചോദനമേകുന്ന അഭിനയ ഗാനം,. ശിൽപശാലകൾ, പ്രകൃതിയെ അറിയാൻ - പരിസര നടത്തം, ഫീൽഡ് ട്രിപ്പ്, ആൽബം തയ്യാറാക്കൽ, കലാസന്ധ്യ - മണിനാദം നിലക്കുന്നില്ല - മണിദാസ് പയ്യോളിയുടെ നാടൻ പാട്ട്, അധ്യാപകരുടേയും, രക്ഷിതാക്കളുടേയും കലാപരിപാടികൾ, അഭിനയ കളരി , തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾ ക്യാമ്പിൽ മാറ്റുരച്ചു. കളികളിലൂടെയും ആഹ്ലാദകരമായ സംഘപ്രവർത്തനങ്ങളിലൂടെയും , കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു കൊണ്ട് പഠനത്തിൽ മുന്നേറുന്നതിനുള്ള അവസരം ഒരുക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകമാകുന്നു.

NDR News
31 Dec 2022 12:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents