headerlogo
education

പുതുവത്സര സമ്മാനമായി വാകയാടിന് നവനിർമ്മാൺ കിരീടം

ജില്ലാതല നവ നിർമ്മാൺ ക്യാമ്പിലാണ് സ്കൂൾ ഓവേറോൾ കിരീടം ചൂടിയത്

 പുതുവത്സര സമ്മാനമായി വാകയാടിന്  നവനിർമ്മാൺ കിരീടം
avatar image

NDR news

01 Jan 2023 05:50 PM

വാകയാട്: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബാലുശ്ശേരി ഗേൾസ്, ബോയ്സ് ഹയർ സെക്കൻഡറി സ്കൂളുകളിലായി നടത്തിയ ജില്ലാതല നവ നിർമ്മാൺ ക്യാമ്പിൽ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നേടി. 

       ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി 600 ഓളം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ പജന്റ് ഷോ, കുക്കിംഗ് മത്സരം, ലഹരി വിരുദ്ധ റാലി, ക്യാമ്പ് ഫയർ, ഇൻസ്പെക്ഷൻ തുടങ്ങിയ മേഖലകളിൽ മികവുപുലർത്തിയാണ് ഓവറോൾ കിരീടം നേടിയത്. ജില്ലാ ഭാരവാഹികളിൽ നിന്നും റേഞ്ചർ ലീഡർ പ്രവിഷ ടി. കെ, ട്രൂപ്പ് ലീഡർ നവീൻ തേജസ്, കമ്പനി ലീഡർ ദേവനന്ദ എന്നിവർ സ്കൂളിനായി ഉപഹാരം ഏറ്റുവാങ്ങി.

NDR news
01 Jan 2023 05:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents