കായണ്ണ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ 'പുലർകാലത്തിന്' തുടക്കമായി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പദ്ധതി ഉദ്ഘാടനം ചെയ്തു

കായണ്ണ: കായണ്ണ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പുലർകാലം പദ്ധതിക്ക് തുടക്കമായി. കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിവർത്തന പദ്ധതിയായ പുലർകാലം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശശി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിൻഷ കെ. വി, വാർഡ് മെമ്പർ ജയപ്രകാശ് കായണ്ണ, പി.ടി.എ പ്രസിഡന്റ് സത്യൻ, ഹെഡ്മാസ്റ്റർ കെ. വി. പ്രമോദ് എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് റഷീദ് പുലർകാല വായനയും കോ ഓഡിനേറ്റർ അഭിഷ പദ്ധതി വിശദീകരണവും നടത്തി. പ്രിൻസിപ്പാൾ ഇ. കെ. ഷാമിനി സ്വാഗതവും ഹൈസ്കൂൾ വിഭാഗം കോ ഓഡിനേറ്റർ ബൈലിമ ഒ. സി. നന്ദിയും പറഞ്ഞു.