headerlogo
education

കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ഇനി ബസ്സില്ലെന്ന് പരാതി വേണ്ട

എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ബസ് ഓട്ടം തുടങ്ങി

 കായണ്ണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ഇനി ബസ്സില്ലെന്ന് പരാതി വേണ്ട
avatar image

NDR News

16 Jan 2023 03:43 PM

കായണ്ണ : ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് യാത്ര സൗകര്യമില്ലെന്ന് പരാതി പൂർണമായും അവസാനിച്ചു. സ്കൂളിലെ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ചിരകാല ആവശ്യമായ സ്കൂൾ ബസ് യാഥാർത്ഥ്യമായി.

   എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ലഭ്യമാക്കിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎ അഡ്വ. കെ എം സച്ചിൻ ദേവ് ആണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചത്. 

     

        പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിൻഷ കെ വി , വാർഡ് മെമ്പർ ജയപ്രകാശ് കായണ്ണ. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.സി സതി, പ്രിൻസിപ്പാൾ ഇ.കെ ഷാമിനി , സിബി അലക്സ് എൻ എസ് എസ് പ്രോഗ്രാം കോ ഓഡിനേറ്റർ ഡോ.സുബീഷ് എന്നിവർ സംസാരിച്ചു.പി.ടി എ പ്രസിഡന്റ് സത്യൻ സ്വാഗതം പറഞ്ഞു.ഹെഡ് മാസ്റ്റർ കെ വി പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് റഷീദ് മാസ്റ്റർ നന്ദി പറഞ്ഞു.

NDR News
16 Jan 2023 03:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents