പുറക്കാട് നോർത്ത് എൽ.പി. സ്കൂളിൽ വ്യത്യസ്തമായ പലഹാരമേള
പ്രധാനാധ്യാപകൻ പി. അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു
പയ്യോളി: പുറക്കാട് നോർത്ത് എൽ.പി. സ്കൂളിൽ വ്യത്യസ്തമായ പലഹാരം മേള സംഘടിപ്പിച്ചു. രണ്ടാം ക്ലാസ് പാഠപുസ്തകത്തിലെ "അറിഞ്ഞു കഴിക്കാം" പാഠത്തിലെ പലഹാര വിശേഷം പഠന വുമായി ബന്ധപ്പെട്ടാണ് മേള നടത്തിയത്.
നാടൻ ഭക്ഷണവും നാടൻ പലഹാരവും മാറ്റി ഫാസ്റ്റ് ഫുഡിന്റെ പിന്നാലെ പായുന്ന കുരുന്നുകളെ നാടൻ രുചിയുടെ മേന്മയും അവരുടെ പേരും അറിയിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഈ മേള സംഘടിപ്പിച്ചത്. വീട്ടിൽ പാകം ചെയ്ത പലഹാരം മേളക്ക് ആകർഷണവും രുചിയും നൽകി. കുട്ടികൾ തന്നെ തരംതിരിച്ച് അവയ്ക്ക് പേര് നൽകിയത് ഏറെ ശ്രദ്ധേയമായി.
പ്രധാനാധ്യാപകൻ പി. അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പാചക തൊഴിലാളി നാരായണനെ ചടങ്ങിൽ ആദരിച്ചു. എസ്.ആർ.ജി. കൺവീനർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സ്വാഗതവും ക്ലാസ് ലീഡർ മുഹമ്മദ് ഹനാൻ നന്ദിയും രേഖപ്പെടുത്തി.

