പേരാമ്പ്ര ജി യു പി സ്ക്കൂളിൽ ടാലന്റ് ലാബ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു.
പേരാമ്പ്ര: ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾ മനസിലാക്കി ആവശ്യമായ പരിശീലനം നൽകുന്ന ടാലന്റ് ലാബ് പദ്ധതിക്ക് പേരാമ്പ്ര ജി.യു.പി. സ്ക്കൂളിൽ തുടക്കമായി. ഭാഷ,ഗണിതം, ശാസ്ത്രം, കല, കായികം, പ്രവൃത്തിപരിചയം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കുട്ടികളെ കണ്ടെത്തി സ്ക്കൂളിലെ അധ്യാപകരും, റിസോഴ്സ് പേഴ്സൺമാരും പരിശീലനത്തിന് നേതൃത്വം നൽകുന്നു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സജിദാസ് അദ്ധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം റീന, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി പൊൻപറ, പേരാമ്പ്ര എ.ഇ.ഒ ലത്തീഫ് കരയത്തൊടി, ഡയറ്റ് ലക്ചറർ ദിവ്യ ദാമോദരൻ, ബി.ആർ സി ട്രെയിനർ കെ.സത്യൻ എന്നിവർ വിവിധ വർക്ക്ഷോപ്പുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
എം.പി ടി.എ ചെയർ പേഴ്സൺ രിഘ, എസ് എം സി ചെയർമാൻ സുഹാസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഹെഡ് മാസ്റ്റർ കെ.പി.രാജൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി എ.എം ബാബു നന്ദിയും പറഞ്ഞു.

