headerlogo
education

സുസ്ഥിതി: ഗാന്ധിപഥം ലഹരിവിരുദ്ധ തെരുവ് നാടകജാഥ പുതിയ അനുഭവമായി

കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.ടി.നഫീസ ടീച്ചർ സുസ്ഥിതി സമാപന പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു.

 സുസ്ഥിതി: ഗാന്ധിപഥം ലഹരിവിരുദ്ധ തെരുവ് നാടകജാഥ പുതിയ അനുഭവമായി
avatar image

NDR News

03 Feb 2023 11:53 AM

കുറ്റ്യാടി : കുറ്റ്യാടി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സിയും സ്കൂളിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വീ വിൻ കൂട്ടായ്മയും സംയുക്തമായി ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിച്ച സുസ്ഥിതി-ഗാന്ധിപഥം ലഹരിവിരുദ്ധ ബോധവൽക്കരണ യജ്‌ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ നടത്തിയ നാടക ജാഥയാണ് അവതരണ രീതികൊണ്ട് ശ്രദ്ധേയമായത്. 

      എട്ട്,ഒൻപത് ക്ലാസുകളിലെ പതിനേഴ് വിദ്യാർത്ഥികളാണ് നാടക സംഘത്തിൽ ഉണ്ടായിരുന്നത്. മയക്കു മരുന്നു മാഫിയ പുതുതലമുറയെ കൈപ്പിടിയിൽ ഒതുക്കുന്നത് ഏതൊക്ക വിധങ്ങളിലെന്ന് കാഴ്ചക്കാരെ ഓർമിപ്പിച്ച പ്രമേയം ഇരുനൂറ് മീറ്ററോളം നീണ്ട ബോധവൽക്കരണ ജാഥയെ കൂടി ഉടനീളം നാടകാവതരണമാക്കിക്കൊണ്ടായിരുന്നു കുട്ടികൾ ആവിഷ്കരിച്ചത്. നൃത്താവതരണവും തെരുവോര നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നു. 

      സുസ്ഥിതി ലഹരിവിരുദ്ധ പ്രചരണ യജ്‌ഞത്തിന്റെ ഭാഗമായി നേരത്തെ ആയിരം വീടുകളിലേക്ക് വിദ്യാർത്ഥികൾ നടത്തിയ പഥസഞ്ചലനം, ലഹരിവിരുദ്ധ ഡിസ്പ്ലേ മത്സരം, നൃത്തനാടകം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.

കുറ്റ്യാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഒ.ടി.നഫീസ ടീച്ചർ സുസ്ഥിതി സമാപന പരിപാടികൾ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.വി.അനസ്, എസ്.എം.സി ചെയർമാൻ വി.കെ.റഫീഖ്, വിദ്യാർത്ഥിനി നിരഞ്ജന സുനിൽ എന്നിവർ സംസാരിച്ചു.

എൻ.പി. പ്രേംരാജ്, കെ.എ രേഖ, എ.എം.സജീവൻ, സജില ബേബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

NDR News
03 Feb 2023 11:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents