ജില്ലാ പഞ്ചായത്തിന്റെ ഫോട്ടോ ഫിനിഷിംഗ് പദ്ധതിയ്ക്ക് പാലോറയിൽ തുടക്കമായി
പത്താംതരം പരീക്ഷ പരിശീലന പദ്ധതിയായ ഫോട്ടോ ഫിനിഷിംഗ് ഭാഗമായി 'വീടരികിൽ രാത്രി ക്ലാസ് ' പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം പി പി പ്രേമ നിർവഹിച്ചു.

ഉള്ളിയേരി : പത്താംതരം പരീക്ഷയ്ക്ക് ഒരു മാസക്കാലം മാത്രം ബാക്കി നിൽക്കെ പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്ത് പരീക്ഷ പരിശീലന പദ്ധതിയായ ഫോട്ടോ ഫിനിഷിംഗ് ഭാഗമായി വീടരികിൽ രാത്രി ക്ലാസ് എന്ന പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം പി പി പ്രേമ എരമംഗലം എയുപി സ്കൂളിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സി വി മിനി അധ്യക്ഷത വഹിച്ചു.
ഇതോടനുബന്ധിച്ച് ഉള്ളിയേരി ഗ്രാമ പഞ്ചായത്തിന്റെ നാലിടങ്ങളിലും വീടരികിൽ രാത്രി ക്ലാസ് എന്ന പദ്ധതി നടത്തപ്പെടുകയാണ്. നാറാത്ത് സ്കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ മാസ്റ്റർ, കക്കഞ്ചേരി ചന്ദ്രിക
പൂമഠത്തിൽ (ഗ്രാമ പഞ്ചായത്ത് അംഗം) ഒള്ളുരിൽ വി.എം.പവിത്രൻ (ഗ്രാമ പഞ്ചായത്ത് അംഗം) മുണ്ടോത്ത് വിജീഷ് കുമാർ (ഗ്രാമപഞ്ചായത്ത് അംഗം) എന്നിവർ സ്കൂളിൻറെ വേറിട്ട പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നൽകി.
എപ്ലസ് കെയർ , ഡി അപ്പ്, വ്യക്തിപര കൗൺസലിംഗ് , വരയിലൂടെ മാർക്ക് തുടങ്ങിയ വേറിട്ട പദ്ധതികളാണ് അവസാന ഘട്ടമായി വിദ്യാർത്ഥികൾക്ക് നൽകാൻ പാലോറ ഹയർ സെക്കൻഡറി സ്കൂൾ എജ്യു കെയർ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത് സ്ക്കൂൾ ഹെഡ് മാസ്റ്റർ കെ.കെ. സത്യേന്ദ്രൻ , ടി.എം സത്യൻ (പി.ടി.എ പ്രസിഡണ്ട് ) ബഷീർ ഇം എം. സന്തോഷ് സി.എം , സതീശൻ കെ.കെ. റഷീദ കെ എം , സൽമ ടി.കെ വിജില സി.കെ ലീബിഷ് .എൻ. ബൈജു, ബബിത, ബീന എന്നിവർ കക്കഞ്ചേരി, നാറാത്ത്, മുണ്ടോത്ത്, കുന്നക്കൊടി , ഒള്ളുർ എന്നീ പഞ്ചായത്തിന്റെ ഭാഗങ്ങളിൽ നടക്കുന്ന അഞ്ച് ദിന രാത്രി ക്ലാസുകളുടെ ഉദ്ഘാടന ദിനത്തിന് നേതൃത്വം നൽകി.