ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു
വാർഡ് മെമ്പർ സജ്ന അക്സർ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: എസ്.എസ്.കെ. നടപ്പിലാക്കുന്ന ഇല (എൻഹാൻസിങ് ലേണിങ് ആമ്പിയൻസ്) പദ്ധതിയുടെ ഭാഗമായി നടുവണ്ണൂർ ജി.എം.എൽ.പി. സ്കൂളിൽ ഇംഗ്ലീഷ് കാർണിവൽ സംഘടിപ്പിച്ചു. വാർഡ് മെമ്പർ സജ്ന അക്സർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ യു.എം. രമേശൻ അധ്യക്ഷത വഹിച്ചു.
ഫ്ലവർ ഷോപ്പ്, ഫാൻസി ഷോപ്പ്, ടോയ്സ് ഷോപ്പ്, ഗെയിംസ് കോർണർ, ബുക്ക് സ്റ്റാൾ, ടീഷോപ്പ് എന്നിവയാണ് കാർണിവലിന്റെ ഭാഗമായി നാലാം ക്ലാസ് വിദ്യാർത്ഥികൾ സ്കൂളിൽ ഒരുക്കിയത്. ഇംഗ്ലീഷ് ഭാഷ മാത്രം സംസാരിച്ചു കൊണ്ടുള്ള ഷോപ്പിംഗ് കുട്ടികളിൽ കൗതുകം ഉണ്ടാക്കി.
ടി.പി. അനഘ പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. മുബീർ, സനിൽ കെഎസ്, റാഷിന കെ. എന്നിവർ സംസാരിച്ചു. ശില്പ എ., ശരണ്യ ബി.എസ്., അൻസില എൻ., റസിയ പി., അസ്മ യു കെ, ഹഫ്‌സത് എം കെ, നിഖില പി.വി. എന്നിവർ കാർണിവലിന് നേതൃത്വം നൽകി.