ദാറുന്നുജൂം കോളേജിൽ മാഗസിൻ പ്രകാശനവും സംഗീത വിരുന്നും സംഘടിപ്പിച്ചു
പ്രശസ്ത ഗസൽ ഗായിക അമീന ഹമീദ് പ്രകാശന കർമ്മം നിർവ്വഹിച്ചു
പേരാമ്പ്ര: ദാറുന്നുജൂം കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ ഡിജിറ്റൽ മാഗസിൻ 'ഫേസസ്' പ്രശസ്ത ഗസൽ ഗായിക അമീന ഹമീദ് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
പി.ടി. ഇബ്രാഹിം, ജീവിന കെ.കെ., ഷഹീദ് സി.കെ., എം.പി. കുഞ്ഞമ്മദ് കുട്ടി, കെ.പി. ബാബുരാജൻ, മുഹമ്മദ് സാദിഖ്, ഹരിത രമേഷ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾക്ക് റസ്മിന, മുഹമ്മദ് ഷംസീർ, വൃന്ദ, ജുമാന, സ്മിത എന്നിവർ നേതൃത്വം നൽകി. തുടർന്ന് സംഗീത വിരുന്നും നടന്നു.

