മേപ്പയ്യൂർ എൽ.പി. സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു
പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മേപ്പയ്യൂർ എൽ.പി.സ്കൂൾ 122 ആം വാർഷികാഘോഷവും നഴ്സറി ഫെസ്റ്റ് വർണ്ണം 23 മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് രാഗേഷ് കേളോത്ത് അധ്യക്ഷനായി.
വിവിധ മത്സര വിജയികൾക്ക് ബ്ലോക്ക് മെമ്പർ എ.പി. രമ്യ, വാർഡ് മെമ്പർ വി.പി. രമ എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രധാന അധ്യാപിക പി.കെ. ഗീത, ആർ.വി. അബ്ദുല്ല, സി.എം. ബാബു, മുജീബ് കോമത്ത്, സുനിൽ ഓടയിൽ, കൊളക്കണ്ടി ബാബു, മേലാട്ട് നാരായണൻ, ഷബീർ ജന്നത്ത്, ഒ. സദാനന്ദൻ, എ.കെ. സ്വർണ്ണ, കെ.എം. നിഷ, എം. നബീൽ ഹാമിദ് എന്നിവർ സംസാരിച്ചു.