പുറക്കാട് വിദ്യാസദനം സ്കൂൾ വാർഷികം ആഘോഷിച്ചു
ഭിന്നശേഷിക്കാരായ രണ്ടു വിദ്യാർത്ഥികൾ ഉദ്ഘാടന നിർവഹിക്കാൻ എത്തിയത് വേറിട്ട കാഴ്ചയായി
പയ്യോളി:പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി പുറക്കാട് വിദ്യാസതനം സ്കൂളിൻറെ വാർഷികാഘോഷം ശ്രദ്ധേയമായി.പതിവിൽനിന്ന് വ്യത്യസ്തമായി ഭിന്നശേഷിക്കാരായ വിദ്യാർഥികളാണ് ഇത്തവണ ഉദ്ഘാടകരായി എത്തിയത്.
സ്കൂളിൻറെ ഇരുപതാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യാൻ സമീപത്തെ ശാന്തി സദനം സ്കൂൾ ഫോർ ഡിഫറെൻറിലി ഏബിൾഡ് വിദ്യാർത്ഥികളായ ഷിഫാനയും ഹൃദ്യയുമാണ് എത്തിയത്. ഗാനം ആലപിച്ചു കൊണ്ട് ഉദ്ഘാടനം നടത്തി ഒപ്പം സദസ്സിന്റെ കരഘോഷങ്ങളോടെയുള്ള സ്നേഹ മനസ്സും കവർന്നു കൊണ്ടാണ് അവർ വേദി വിട്ടത്.
ഉപജില്ല കലോത്സവങ്ങളടക്കം വ്യത്യസ്ത വേദികളിലും മത്സരങ്ങളിലും പഠനങ്ങളിലും മികവ് കാട്ടിയ 130 ഓളം വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും നൽകി. വിക്ടർ .കെ അബ്ദുൽ ലത്തീഫ് അധ്യക്ഷനായി. സിദ്ദീഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
പ്രധാന അധ്യാപിക കെ. കെ. സിനി റിപ്പോർട്ട് അവതരിപ്പിച്ചു. ഹബീബ് മുസൂദ്, പി .കെ സൈനുദ്ദീൻ, കെ. കെ നാസർ, സി. അബ്ദുറഹിമാൻ, പി. വി ഇബ്രാഹിം മാസ്റ്റർ, പി. വി ഷെറിഫ് ,അബ്ദുസ്സലാം ഹാജി, പി .കെ അബ്ദുല്ല എന്നിവർ സംസാരിച്ചു.പിടിഎ പ്രസിഡണ്ട് ടി .എ. ജുനൈദ് സ്വാഗതവും റാഷിദ് കോട്ടക്കൽ നന്ദിയും രേഖപ്പെടുത്തി. .

