headerlogo
education

ബാലുശ്ശേരി എ എം എൽ പി സ്കൂൾ നവതി ആഘോഷം സമാപിച്ചു

ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു

 ബാലുശ്ശേരി എ എം എൽ പി സ്കൂൾ  നവതി ആഘോഷം സമാപിച്ചു
avatar image

NDR News

15 Mar 2023 04:06 PM

ബാലുശേരി: ബാലുശ്ശേരി എ എം എൽ പി സ്കൂളിന്റെ നാല് മാസം നീണ്ടു നിന്ന നവതി ആഘോഷം സമാപിച്ചു. സമാപന സമ്മേളനം ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രൂപ ലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസൈനാർ എമ്മച്ചം കണ്ടി അധ്യക്ഷത വഹിച്ചു. സിജി രജിൽ കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

     ചടങ്ങിൽ എൽ എസ് എസ് വിജയികൾ, അൽ മാഹിർ അറബിക് അക്കാദമിക് അവാർഡ് വിജയികൾ, സ്കൂളിലെ കുട്ടികളെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച കുന്നോത്ത് മനോജ്, പാചക തൊഴിലാളി ശ്രീമതി സി ലീലാവതി എന്നിവരെ അനുമോദിച്ചു. 

       ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഉമ മംത്തിൽ, വാർഡ് മെമ്പർ യുകെ വിജയൻ, മുൻ ഹെഡ് മാസ്റ്റർ കെ വാസു മാസ്റ്റർ, വിസി വിജയൻ, ബൈജു കേളോത്ത് കണ്ടി, പി ആർ രഘുത്തമൻ, സുജ ബാലുശ്ശേരി കോയാമു മാസ്റ്റർ,കുന്നോത്ത് മനോജ്, എം എം ഹരീന്ദ്രനാഥ്, എന്നിവർ ആശംസകൾ നേർന്നു. സ്വാഗത സംഘം ചെയർമാൻ കെ നിധീഷ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി യുകെ ജസീല ഷിഫ നന്ദിയും പറഞ്ഞു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു.

NDR News
15 Mar 2023 04:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents