ഗണിത ചിന്തനങ്ങളുടെ കുളിർമഴപ്പെഴ്ത്തുകൾ പ്രകാശനം ചെയ്തു
പാലോറ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകൻ രാമകൃഷ്ണൻ സരയുവിന്‍റെ ഏഴാമത് പുസ്തകം

ഉള്ളിയേരി: രാമകൃഷ്ണൻ സരയു എഴുതിയ ഏഴാമത് പുസ്തകം ഗണിത ചിന്തയുടെ കുളിർമഴപ്പെയ്ത്തുകൾ പ്രകാശനം ചെയ്തു. പാലോറ എച്ച്എസ്എസ് റിട്ടയേഡ് ഗണിതാദ്ധ്യാപകനാണ് രാമകൃഷ്ണൻ സരയു . കാഞ്ഞങ്ങാട് ശ്രീ. നിത്യാനന്ദ പോളിടെക്നിക് കോളേജ് റിട്ട. ഗണിതാദ്ധ്യാപകൻ രമേഷ് കുമാർ ആണ് പ്രകാശനം നിർവഹിച്ചത്. പുസ്തകത്തിൻറെ ആദ്യപ്രതി പ്രബീഷ് കുമാർ സ്വീകരിച്ചു.
ബാബു പുതുവാണ്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പാലോറഎഛ് എസ് എസ് മുൻ പ്രിൻസിപ്പാൾ എം ബാലകൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പാൾ ചടങ്ങിൽ മുഖ്യ പ്രഭാഷണ നടത്തി.