മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു
അഞ്ചാം തരത്തിൽ ടോപ് പ്ലസ് റാങ്ക് നേടിയ താഴത്ത് വീട്ടിൽ അനീഖ സഹ്‌വയെയാണ് അനുമോദിച്ചത്
നടുവണ്ണൂർ: സമസ്ത നടത്തി പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥിനിയെ നടുവണ്ണൂർ മഹല്ല് കമ്മിറ്റി അനുമോദിച്ചു. അഞ്ചാം തരത്തിൽ ടോപ് പ്ലസ് നേടുകയും 491 മാർക്ക് നേടി നടുവണ്ണൂർ റൈഞ്ചിൽ ഒന്നാം സ്ഥാനം കരസ്ഥ മാക്കുകയും ചെയ്ത താഴത്ത് വീട്ടിൽ നജീബിന്റെ മകൾ അനീഖ സഹ്‌വയെയാണ് നടുവണ്ണൂർ നൂറുൽ ഇസ്ലാം മഹല്ല് ജമാഅത്ത് കമ്മിറ്റി വീട്ടിലെത്തി അനുമോദിച്ചത്.
മഹല്ല് പ്രസിഡന്റ് എം.കെ.പരീദ് മാസ്റ്റർ സ്നേഹോപഹാരം നൽകി. ടി.കെ.ഹസ്സൻ ഹാജി, വി.പി. അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ , കെ.മൊയ്‌തു മാസ്റ്റർ, സി.പി.ഇമ്പിച്ചി മൊയ്തി ഹാജി ,സഹീർ നടുവണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു.

