പൂക്കാലം 2023; ഇരിങ്ങത്ത് യു.പി സ്ക്കൂൾ വേനൽക്കാലാഘോഷം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു

ഇരിങ്ങത്ത്: ഇരിങ്ങത്ത് യു.പി സ്ക്കൂൾ വേനൽക്കാലാഘോഷം പൂക്കാലം 2023 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ അഷീത നടുക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപകൻ കെ.പി. അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് മെമ്പർ ജിഷ മാടായി, ബിനിൽ കുമാർ, വി.ഐ. രാമകൃഷണൻ, സന്ധ്യ പി, മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരൻ മജീഷ് കാരയാടും നാടക സിനിമാരംഗത്തെ പ്രതിഭ വിനോദ് പാലങ്ങാടും ക്ലാസെടുത്തു.