അവിടനല്ലൂർ ഗവൺമെൻറ് സ്കൂളിൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം ചെയ്തു
തിങ്കറിംഗ് ലാബ് വിദ്യാർത്ഥികൾക്ക് വിശാലമായ സാധ്യതകൾ തുറന്നിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി

കൂട്ടാലിട: ടിങ്കറിങ് ലാബ് വിദ്യാർത്ഥികൾക്ക് വലിയ സാധ്യതയാണ് തുറന്നിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രസ്താവിച്ചു. സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗപ്പെടുത്തി അവിടനല്ലൂർ എൻ എൻ കക്കാട് ജിഎച്ച്എസ് എസ്ൽ സ്ഥാപിച്ച ട്വിങ്കറിങ് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതിക വിദ്യകളിൽ താൽപര്യം ജനിപ്പിക്കാൻ ഉതകുന്ന ടിങ്കറിംഗ് ലാബ് വലിയ സാധ്യതകളാണ് കുട്ടികളുടെ മുന്നിൽ തുറന്നിടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ദേശീയ ബാലശാസ്ത്ര കോൺഗ്രസിലെ മികച്ച പ്രോജക്ട് അവതാരകയായ നീരജും ആദിത്യനും ടീച്ചർ ഗൈഡായ ടി സി സീനയും മന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ബാലുശ്ശേരി എംഎൽഎ അഡ്വക്കറ്റ് കെഎം സച്ചിൻ ദേവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിത, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ്, എന്നിവർ സംസാരിച്ചു. ജില്ലാ പ്രോജക്ട് ഓർഡിനേറ്റർ ഡോക്ടർ എ കെ അബ്ദുൽ ഹക്കീം റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, കോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംകെ വിലാസിനി, സിന്ധു കൈപ്പങ്ങൽ, കെ കെ ശ്രീജിത്ത്, സിബിൻ ലാൽ , ഷാജു, ആർ ഡി ഡി സന്തോഷ് കുമാർ, മനോഹരൻ, ഹെഡ്മാസ്റ്റർ ടി ദേവാനന്ദൻ, ടി കെ സുമേഷ്, ടി കെ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.പിടിഎ പ്രസിഡണ്ട് ഷാജി തച്ചയിൽ സ്വാഗതവും പ്രിൻസിപ്പൽ ടി. കെ. ഗോപി നന്ദിയും പറഞ്ഞു.