രണ്ടാം വർഷ ഹയർ സെക്കൻ്ററി ഫലം ഇന്ന്
ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി പരീക്ഷാഫലം ഇന്ന് അറിയാം. ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം വിദ്യാർഥികൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.
4,32,436 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. ഇതിനൊപ്പം 28,495 വിദ്യാർഥികൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിലും ഫലം കാത്തിരിക്കുന്നു. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് നാല് മണി മുതൽ താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും.
www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in, www.results.kite.kerala.gov.in, എന്നീ സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലമറിയാം. SAPHALAM 2023, iExaMS - Kerala, PRD Live എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാൻ സാധിക്കും.