headerlogo
education

പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കുകാർ കോഴിക്കോട് ജില്ലയിൽ നിന്ന് 12 പേർ

കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യൻ ഗേൾസ്ില്‍ നിന്ന് രണ്ട് പേര്‍

 പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കുകാർ കോഴിക്കോട് ജില്ലയിൽ നിന്ന് 12 പേർ
avatar image

NDR News

26 May 2023 05:59 AM

കോഴിക്കോട്‌: ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കുകാർ ജില്ലയിൽ 12 പേർ. 1200ൽ 1200 മാർക്കും നേടിയവരെല്ലാം പെൺകുട്ടികളാണ്‌. പത്തുപേർ സയൻസ്‌ വിദ്യാർഥികളാണ്‌. രണ്ട്‌ കൊമേഴ്‌സ്‌ വിദ്യാർഥികളും. സർക്കാർ വിദ്യാലയങ്ങളിലെ മൂന്നു പേർക്കുണ്ട്‌ മുഴുവൻ മാർക്കിന്റെ തിളക്കം.

        സയൻസിൽ മടപ്പള്ളി ഗവ. ഫിഷറീസ്‌ എച്ച്‌എസ്‌എസിലെ കെ എം ശ്രീലക്ഷ്‌മി, ബാലുശേരി ഗവ. ജിഎച്ച്‌എസ്‌എസിലെ പി എസ്‌ ദേവനന്ദ, കൊമേഴ്‌സിൽ നടക്കാവ്‌ ജിവിഎച്ച്‌എസ്‌എസിൽ ജി എസ്‌ ശ്രീമായ എന്നിവർക്കാണ്‌ ഫുൾ മാർക്ക്‌. സയൻസ്‌ വിദ്യാർഥിനികളായ റിയ ഫാത്തിമ അസ്‌ലം, എ എ ശ്രീദേവിക (കോഴിക്കോട്‌ സെന്റ്‌ ജോസഫ്‌സ്‌ ആംഗ്ലോ ഇന്ത്യൻ ഗേൾസ്‌ എച്ച്‌എസ്‌എസ്‌),എന്നിവര്‍ ഫുള്‍ മാര്‍ക്ക് നേടി.

        എ അദീല സാദത്ത്‌ (വെനേറിനി ഇഎം എച്ച്‌എസ്‌എസ്‌), നജ ഫാത്തിമ (എംകെഎച്ച്‌എംഎംഒ എച്ച്‌എസ്‌എസ്‌), ഷാമിലി മരിയ ഷാനി (പുല്ലൂരാംപാറ സെന്റ്‌ ജോസഫ്‌സ്‌ എച്ച്‌എസ്‌എസ്‌), സി കെ ഉത്തര (പന്തീരാങ്കാവ്‌ എച്ച്‌എസ്‌എസ്‌), റിഷിക റെനിരാജ്‌ (കോഴിക്കോട്‌ ബിഇഎം എച്ച്‌എസ്‌എസ്‌), കെ കെ അനർഘ(പ്രൊവിഡൻസ്‌ എച്ച്‌എസ്‌എസ്‌), കൊമേഴ്‌സ്‌ വിദ്യാർഥി എ ഗോപികൃഷ്‌ണ(മണ്ണൂർ നോർത്ത്‌ സിഎംഎച്ച്‌എസ്‌എസ്‌) എന്നിവരും മുഴുവൻ മാർക്ക്‌ നേടി.

 

NDR News
26 May 2023 05:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents