കാവുന്തറ എ.യു.പി. സ്കൂളിൽ പ്രവേശനോത്സവം നടത്തി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: കാവുന്തറ എ.യു.പി. സ്കൂളിൽ പ്രവേശനോത്സവം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കവിയും ഗാനരചയിതാവുമായ രമേഷ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ് വിതരണം മാനേജ്മെൻറ് കമ്മിറ്റി സെക്രട്ടറി എം. സത്യനാഥൻ നിർവഹിച്ചു.
നാടക പ്രവർത്തകനായ ധീരജ് പുതിയനിരത്ത്, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ ഫെയിം ശ്രീദർശ് എസ്.എസ്. എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് മെമ്പർ പി. രജില അധ്യക്ഷയായി.
ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെ.ടി. സുലേഖ, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ടി.കെ. റഷീദ്, രതീഷ് വിലങ്ങിൽ, എം.പി.ടി.എ. പ്രസിഡന്റ് റഫീന, ടി. നിസാർ, ടി. പത്മനാഭൻ, എം. സജു എന്നിവർ സംസാരിച്ചു.