കോട്ടൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തിരുവോട് എ.എൽ.പി. സ്കൂളിൽ നടന്നു
പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു

കോട്ടൂർ: കോട്ടൂർ പഞ്ചായത്ത്തല പ്രവേശനോത്സവം തിരുവോട് എ.എൽ.പി. സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്ത് മെമ്പർ ഇ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക ഭാരതി വി. റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നഫീസ വഴുതിനപ്പറ്റ, ചന്ദ്രൻ പൂക്കിണാറമ്പത്ത് കെ.കെ. സിജിത്ത്, മധുകുമാർ രാരാരി, എന്നിവർ സംസാരിച്ചു. പി.ടി.എ. പ്രസിഡൻ്റ് മുനീർ കാരോൽ നന്ദി രേഖപ്പെടുത്തി. എല്ലാ കുട്ടികൾക്കും മാനേജ്മെൻ്റ് നൽകുന്ന പഠനോപകരണങ്ങൾ ബാഗ്, കുട എന്നിവ മാനേജ്മെൻ്റ് കമ്മറ്റി അംഗം കിഴക്കയിൽ വിജയലക്ഷ്മി നിർവ്വഹിച്ചു.
തുടർന്ന് രജീഷ് ആവളയുടെ നാടൻപാട്ട് ചടങ്ങിന് കൊഴുപ്പേകി. കുട്ടികൾക്കും നാട്ടുകർക്കും നാട്ടുകാർക്കും പായസ വിതരണവും നടത്തി.