ഹെവൻസ് പ്രീ സ്കൂൾ പേരാമ്പ്ര പ്രവേശനോത്സവം സംഘടിപ്പിച്ചു
ഹെവൻസ് പ്രീ സ്കൂൾ മുൻ ഡയറക്ടർ സുഷീർ ഹസ്സൻ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ദാറുന്നുജൂം ഓർഫനേജിന് കീഴിൽ പ്രവർത്തിക്കുന്ന ഹെവൻസ് പ്രീ സ്കൂളിന്റെ പ്രവേശനോത്സവം ഹെവൻസ് പ്രീ സ്കൂൾ മുൻ ഡയറക്ടർ സുഷീർ ഹസ്സൻ ഉദ്ഘാടനം ചെയ്തു. ഹെവൻൻസ് പ്രീ സ്കൂൾ പ്രസിഡൻ്റ് കെ. മുബീർ പരിപാടി അധ്യക്ഷത വഹിച്ചു.
ദാറുന്നുജും കമ്മിറ്റി മെമ്പർ സുബൈദ അലി താഹിർ, ഓർഫനേജ് മാനേജർ അബ്ദുൽ കരീം, പി.ടി.എ. പ്രസിഡൻ്റ് ശംസീർ കെ.കെ., ദാറുന്നു ജൂം സെക്കൻ്ററി മദ്രസ പ്രിൻസിപ്പാൾ മൊയ്തു മൗലവി എന്നിവർ സംസാരിച്ചു.
ഹെവൻസ് വിദ്യാർത്ഥി ലിബ റഷീദ് ഖിറാഅത്ത് നടത്തി. പ്രിൻസിപ്പാൾ നജ്മ കെ. സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഷമീബ വി.പി. നന്ദിയും പറഞ്ഞു.