പള്ളിയിൽ കുഞ്ഞിരാമൻ കിടാവിൻ്റെ പാവനസ്മരണ സ്മരണയിൽ വൃക്ഷത്തൈ നടൽ
സ്കൂൾ മാനേജർ ഒ.എം. കൃഷ്ണകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: പള്ളിയിൽ കുഞ്ഞിരാമൻ കിടാവിൻ്റെ പാവനസ്മരണയ്ക്ക് മുന്നിൽ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ നടുവണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ വാകയാട് സമിതി ചെയർമാനും സ്കൂൾ മനേജറുമായ ഒ.എം. കൃഷ്ണകുമാർ ലോകപരിസ്ഥിതി ദിനത്തിൽ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
എൻ.എച്ച്.എസ്.എസ് വാകയാടിൻ്റെ ആദ്യത്തെ മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. എ.കുഞ്ഞിരായൻകുട്ടി, വി.കെ. വസന്തകുമാർ, പി.കെ. കുമാരൻ ചന്ദ്രൻ പൂക്കിണാറമ്പത്ത്, എച്ച്.എം. ബീന, പ്രസി, പ്രദീപൻ, എ. ദിവാകരൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

