വെള്ളിയൂർ എ.യു.പി. സ്കൂൾ പരിസരത്ത് ട്രാഫിക് മിറർ സ്ഥാപിച്ചു
കാരുണ്യ മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മിറർ സ്ഥാപിച്ചത്
വെള്ളിയൂർ: കാരുണ്യ മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അപകടസാധ്യതയുളള ,സ്റ്റേറ്റ് ഹൈവേയുടെ ഓരത്ത് സ്ഥിതി ചെയ്യുന്ന വെള്ളിയൂർ എ.യു.പി. സ്കൂൾ പരിസരത്ത് ട്രാഫിക് മിറർ സ്ഥാപിച്ചു മാതൃകയായി. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരിക്കണ്ടി സമർപ്പണം നടത്തി.
റിലീഫ് കമ്മിറ്റി പ്രസിഡൻ്റ് കെ.സി. മജീദ്, സെക്രട്ടറി ഫൈസൽ കെ.ഇ.കെ., മസ്ജിദുൽ ഹുദാ പ്രസിഡൻ്റ് പി. ഇമ്പിച്ചിമമ്മു, സെക്രട്ടറി വി.പി. ഇസ്മായിൽ മൗലവി, മദ്രസ്സാ സെക്രട്ടറി ഇ.ടി. ഹമീദ്, പള്ളി ഖത്തീബ് മുബശ്ശിർവാഫി, ഇമാം സിദ്ധീഖ് മൗലവി, ഖത്തർ കമ്മിറ്റി പ്രതിനിധി ഫാസിൽ കെ.കെ.സി., വി.പി. നസീർ, പ്രധാനാദ്ധ്യാപിക അനിത, നൗഷാദ് തുടങ്ങിയ അദ്ധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും പരിപാടിയിൽ സംബന്ധിച്ചു.
നിർദ്ധന വിദ്ധ്യാർത്ഥികൾക്കുള്ള നോട്ട് ബുക്ക് വിതരണം കെ.സി. മജീദ് അധ്യാപിക അനിതയ്ക്ക് നൽകി നിർവ്വഹിച്ചു. സ്തുത്യർഹവും മാതൃകാപരവുമായ പ്രവർത്തനങ്ങളാണ് കാരുണ്യ റിലീഫ് കമ്മിറ്റി നിർവ്വഹിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റടക്കം എല്ലാ പ്രാസംഗികരും അനുസ്മരിച്ചു.
സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ അനിത അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻ്റ് ഉദ്ഘാടനം നിർവ്വഹിച്ചു. മധു കൃഷ്ണൻ, ലതികാ രാജേഷ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. സജില സ്വാഗതവും സനിത നന്ദിയും പറഞ്ഞു.

