headerlogo
education

വിജയപ്പൊലിമയുമായി പാലോറ ഹയർ സെക്കൻ്ററി സ്കൂൾ

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം നിർവ്വഹിച്ചു

 വിജയപ്പൊലിമയുമായി പാലോറ ഹയർ സെക്കൻ്ററി സ്കൂൾ
avatar image

NDR News

12 Jun 2023 05:38 PM

പാലോറ: കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ പാലോറ ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി പ്രകാശ് ഉള്ളിയേരിയേയും പ്ലസ്ടു പരീക്ഷയിൽ ഉന്നത വിളയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു കൊണ്ട് പാലോറ സ്കൂളിൽ വിജയ പൊലിമ നടത്തി. പരിപാടിയുടെ ഉദ്ഘാടനവും പ്രകാശ് ഉളളിയേരിയ്ക്കുള്ള ഉപഹാര സമർപ്പണവും ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിർവ്വഹിച്ചു. 

        പി.ടി.എ. പ്രസിഡന്റ് ടി.എം. സത്യൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ മുഖ്യ ഭാഷണം നടത്തി. ഹയർ സെക്കൻ്ററി കോഴിക്കോട് മേഖല ഓഫീസർ എം. സന്തോഷ് കുമാർ ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ നൽകി.

        വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ, പ്രിൻസിപ്പാൾ ടി.പി. ദിനേശൻ, പ്രധാനാധ്യാപിക സരിത, ടി.എ. ശ്രീജിത്ത്, എസ്. ശ്രീചിത്ത്, സി. ശശിധരൻ, കെ. സതീഷ് കുമാർ, എം.ബി. മഞ്ജുഷ, വിദ്യാർത്ഥി പ്രതിനിധി അഞ്ജലി തുടങ്ങിയവർ സംസാരിച്ചു.

NDR News
12 Jun 2023 05:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents