രാമല്ലൂര്‍ ഗവ: എല്‍.പി. സ്‌കൂളിന്റെ 3 നില കെട്ടിടം ഉദ്ഘാടനം ചെയ്തു
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു

രാമല്ലൂര്‍: അടിസ്ഥാന സൗകര്യവികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 4.25 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച രാമല്ലൂര്‍ ഗവ: എല്‍.പി. സ്‌കൂളിന്റെ 3 നില കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. എം.എല്‍.എ. ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാപഞ്ചായത്ത് മെമ്പര്‍ സി.എം. ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എം. കുഞ്ഞിക്കണ്ണന്‍, ആരോഗ്യവിദ്യാഭ്യാസ ചെയര്‍പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ശോഭന വൈശാഖ്, വാര്‍ഡ് മെമ്പർമാരായ പി.എം. രജീഷ്, ഗീത നന്ദനം, ഡി.ഡി.ഇ. മനോജ് മണിയൂര്‍, എ.ഇ.ഒ. ബിനോയ് കുമാര്‍, ബി.പി.സി. വി.പി. നിത, കെ. ബഷീര്‍, സി. ഗംഗാധരന്‍, ശരണ്യ ശ്രീജിത്ത്, ടി.സി. രാമചന്ദ്രന്‍, വി.എം. വിനോദന്‍, അക്ബര്‍ അലി അമാനി, കെ.സി. ബാബുരാജ്, കെ.ടി.ബി. കല്‍പ്പത്തൂര്‍, പി.എം. പ്രകാശന്‍, സലിം മിലാസ്, എം. കുഞ്ഞിരാമനുണ്ണി, കെ.പി. ആലിക്കുട്ടി, ലത്തീഫ് വെള്ളിലോട്ട്, സജീവന്‍ കൊയിലോത്ത് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എന്‍. ശാരദ സ്വാഗതവും പി.ടി.എ. പ്രസിഡൻ്റ് എന്‍.കെ. സ്വപ്‌നേഷ് നന്ദിയും പറഞ്ഞു.