പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതി ചേമഞ്ചേരി യു.പി. സ്കൂളിൽ വായന ദിനം ആചരിച്ചു
പന്തലായനി ബ്ലോക്ക് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെയും ചേമഞ്ചേരി യു.പി. സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വായനദിനം പന്തലായനി ബ്ലോക്ക് പ്രസിഡൻ്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.പി. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു.
പ്രാദേശിക എഴുത്തുകാരെയും പുസ്തകപ്രസാധകനെയും ചടങ്ങിൽ ആദരിച്ചു. വചനം ബുക്സ് പ്രസാധകൻ അബ്ദുള്ളക്കോയ കണ്ണങ്കടവ്, എഴുത്തുകാരായ ഡോ: അബൂബക്കർ കാപ്പാട്, വിനീത മണാട്ട്, നാസർ കാപ്പാട്, ഷരീഫ് വി. കാപ്പാട് എന്നിവർക്കുള്ള ഉപഹാര സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ വത്സല പുല്ല്യേത്ത്, പി.ടി.എ. പ്രസിഡൻ്റ് വി. സുബൈർ എന്നിവർ സംസാരിച്ചു. ആരതി, ഹരിപ്രിയ, അയന എന്നീ ട്രെയിനിംഗ് അധ്യാപകർ സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഹെഡ്മിസ്ട്രസിന് കൈമാറി. ഹെഡ്മിസ്ട്രസ് സജിത സി.കെ. സ്വാഗതവും അബ്ദുൽ റഹീം നന്ദിയും പറഞ്ഞു.