ചേനോളി എ.എൽ.പി. സ്കൂളിൽ വായനാദിനാചരണത്തിന് തുടക്കം
പ്രശസ്ത സാഹിത്യകാരൻ ഡോ: വി.ആർ. സുധീഷ് പരിപാടി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: ചേനോളി എ.എൽ.പി. സ്കൂളിൽ വായനാദിന പരിപാടികൾ പ്രശസ്ത സാഹിത്യകാരൻ ഡോ: വി.ആർ. സുധീഷ് ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി കഥകൾ പറഞ്ഞും ഏറെനേരം വേദി പങ്കിട്ടു. അദ്ദേഹം കുട്ടികൾക്കായി എഴുതിയ 'കുറുക്കൻ മാഷിന്റെ സ്കൂൾ' എന്ന പുസ്തകം ചടങ്ങിൽ സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും ഈ ചടങ്ങിൽ വെച്ച് നടന്നു. ബാബു മമ്മിളി സർഗ്ഗപരിചയം നടത്തി. വി.കെ. ഭാസ്കരൻ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് സുജൻ അധ്യക്ഷനായ ചടങ്ങിൽ ഹെഡ് മാസ്റ്റർ മുരളി സ്വാഗതവും ശ്രീജില നന്ദിയും പറഞ്ഞു.