എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു
നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: താഴത്തെക്കടവ് റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു, എസ്.എസ്.എൽ.സി. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. എ.കെ. ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
കോട്ടൂർ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ ശ്രീമതി. ബിന്ദു ഹരിദാസ് ഉപഹാര സമർപ്പണം നടത്തി. ടി.കെ.സുകുമാരൻ സ്വാഗതവും, മജീദ് എം, ടി.രവീന്ദ്രൻ , ബിന്ദു, ശ്രീജ ടീച്ചർ, സഫീന, ഷീബ, ഷാജിറ , ശിഖ എന്നിവർ ആശംസകൾ അർപിക്കുകയും ചെയ്തു.

