തിരുവോട് എ.എൽ.പി. സ്കൂളിൽ വായന വാരാചരണത്തിന് തുടക്കം
കവിയും, സാക്ഷരതാ പ്രവർത്തകനുമായ ഒ.എം. ബാലൻ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: തിരുവോട് എ.എൽ.പി. സ്കൂൾ വായന വാരാചരണം കവിയും, സാക്ഷരതാ പ്രവർത്തകനുമായ ഒ.എം. ബാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് എം.കെ. മുനീർ, ജി.കെ അനീഷ്, അതുൽ സൂര്യദേവ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഹെഡ്മിസ്ട്രസ് വി. ഭാരതി സ്വാഗതവും, റജീന നന്ദിയും പറഞ്ഞു. വായനശാല സന്ദർശനം, ക്ലാസ് ലൈബ്രറി വിപുലീകരണം, ക്വിസ്, കടങ്കഥാ മത്സരങ്ങൾ, പത്ര - ആനുകാലിക - ബാലമാസികകളുടെ പ്രദർശനം തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും.