ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂരിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ വായന വാരാചരണവും വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഷഹർബാനു അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികൾ തയ്യാറാക്കിയ വായനപ്പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു. ഹെഡ്മിസ്ട്രസ് സിന്ധു, റഷീദ്, സ്റ്റാഫ് സെക്രട്ടറി കെ. മുബീർ, വിദ്യാരംഗം കലാസാഹിത്യവേദി കോഡിനേറ്റർ അൻസില പി., സനിൽ കെ.എസ്. എന്നിവർ സംസാരിച്ചു.