അന്താരാഷ്ട യോഗദിനത്തിൽ ചെയർ യോഗയുമായി പാലോറ ഹയർ സെക്കൻ്ററി സ്കൂൾ
പ്രിൻസിപ്പാൾ ടി.പി. ദിനേശൻ പരിപാടി ഉദ്ഘാടനം ചെയ്തു

ഉളളിയേരി: അന്താരാഷ്ട്ര യോഗ ദിനത്തിൽ ഉളളിയേരി പാലോറ ഹയർ സെക്കൻ്ററി സ്കൂൾ ചെയർ യോഗ സംഘടിപ്പിച്ചു. എൻ.എസ്.എസ്. യൂണിറ്റിലെ 50 വളണ്ടിയർമാരാണ് പരിശീലനം നേടിയത്. ഹാർട്ട് ഫുൾനസ് യോഗ പരിശീലകരായ ദിനൂപ്, സ്മൃതി എന്നിവരാണ് പരിശീലകർ. കൗമാരക്കാരിലെ മാനസിക സംഘർഷം ലഘൂകരിച്ച് അവരെ ശാരീരികവും മാനസികവുമായ ബലപ്പെടുത്തി പഠനത്തിൽ ഏകാഗ്രത ഉണ്ടാക്കുകയാണ് ലക്ഷ്യം.
പ്രിൻസിപ്പാൾ ടി.പി. ദിനേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. ജില്ലാ കോ-ഓഡിനേറ്റർ എസ്. ശ്രീചിത്ത് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി. ഹരിപ്രിയ, ഹരിഗോവിന്ദ്, വിസ്മയ, അഞ്ജലി തുടങ്ങിയവർ സംസാരിച്ചു.