headerlogo
education

പുറക്കാട് നോർത്ത് എൽ.പി. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്‌ഘാടനം ചെയ്തു

യുവ കവയിത്രി റഷീദ ഇസ്ഹാഖ് ഉദ്ഘാടനം നിർവഹിച്ചു

 പുറക്കാട് നോർത്ത് എൽ.പി. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്‌ഘാടനം ചെയ്തു
avatar image

NDR News

23 Jun 2023 09:32 PM

പുറക്കാട്: പുറക്കാട് നോർത്ത് എൽ.പി. സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്‌ഘാടനം യുവ കവയിത്രി റഷീദ ഇസ്ഹാഖ് നിർവഹിച്ചു. കഥകൾ പറഞ്ഞും പാട്ടുകൾ പാടി കുട്ടികളെ രസിപ്പിച്ചും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം എങ്ങനെ നടത്തണം, വിദ്യാലയത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രാധാന്യം എന്താണ് എന്നിവയെ കുറിച്ചും സംസാരിച്ചു.

       വിദ്യാരംഗം കലാ സാഹിത്യവേദി അദ്ധ്യാപക കോ-ഓർഡിനേറ്റർ നിധിൻ രാജ് ക്ലബ്ബിന്റെ സ്കൂളിലെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ പ്ലാൻ അവതരണം നടത്തി. ഹെഡ്മാസ്റ്റർ അനിൽ കുമാർ പുളിഞ്ഞോളി, സ്റ്റാഫ്‌ കൌൺസിൽ കോർഡിനേറ്റർ നൗഷാദ് ടി.കെ., സുധ കെ.കെ., നുസ്രത്, വിനീത കെ. എന്നിവർ സംസാരിച്ചു.

NDR News
23 Jun 2023 09:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents