വടകര സംസ്കൃതം ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ വാരാചരണം സമാപിച്ചു
സമാപനയോഗം കവി ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു
വടകര: ഗവ: സംസ്കൃതം ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നുവന്ന വായനാവാരാചരണം സമാപിച്ചു. സമാപനയോഗം കവി ശിവദാസ് പുറമേരി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ്. വളണ്ടിയർ ലീഡർ ഫർഹാ ഫാത്തിഹ അധ്യക്ഷത വഹിച്ചു. പ്രണവ്. ഐ സ്വാഗതവും അഡോണിയ എ. നന്ദിയും പറഞ്ഞു. പ്രിൻസിപ്പാൾ ഡോ. പി. രഞ്ജിത്ത് കുമാർ ആമുഖ പ്രഭാഷണം നടത്തി.
വായനാവാരത്തോടനുബന്ധിച്ച് വിവിധ ദിവസങ്ങളിലായി പ്രഭാഷണം, സാഹിത്യ പ്രശ്നോത്തരി, പുസ്തകാസ്വാദനം, കാവ്യാലാപനം, പുസ്തക പ്രദർശനം എന്നിവ സംഘടിപ്പിച്ചു. ഡോ. പി. രഞ്ജിത് കുമാർ, കെ.എം. വിനയൻ, രമ്യ കെ. എന്നിവർ നേതൃത്വം നൽകിയ സാഹിത്യ പ്രശ്നോത്തരിയിൽ ഭാമശ്രീ എസ്. ബാബു ഒന്നാം സ്ഥാനവും ദീപ്ത, ഗീതു എം. എന്നിവർ രണ്ടാം സ്ഥാനവും ദീപ്ന, സങ്കീർത്ത ബി. എന്നിവർ മൂന്നാം സ്ഥാനവും നേടി.
പുസ്തകാസ്വാദനത്തിൽ കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിന്റെ ആസ്വാദനം ആർ. നീതയും, പൗലോ കൊയ്ലോയുടെ ദി ആൽക്കെമിസ്റ്റ് എന്ന കൃതിയുടെ ആസ്വാദനം ഭാമശ്രീ എസ്. ബാബുവും അവതരിപ്പിച്ചു. ഗീതു എം., അർഹിത് ആർ. എന്നിവർ വായനാദിന പ്രഭാഷണം നടത്തി. കാവ്യാപാനത്തിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരായ കെ.എം. മുരളീധരൻ, സി.ജി. ദിനേശൻ, സുസ്മിത എൻ.പി., ഗായത്രി, ജിൻസി ആന്റണി എന്നിവർ കവിത ആലപിച്ചു.

