അരിക്കുളം കെ.പി.എം.എസ്.എം. എച്ച്.എസ്.എസ്. ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു
ബോധവൽക്കരണ ക്ലാസ് അരിക്കുളം മെഡിക്കൽ ഓഫീസർ ഡോ: സ്വപ്ന ഉദ്ഘാടനം ചെയ്തു

അരിക്കുളം: കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ് അരിക്കുളം മെഡിക്കൽ ഓഫീസർ ഡോ: സ്വപ്ന ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പ്ലക്കാടുകൾ ഏന്തി കൊണ്ട് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി. കവിത രചന മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
പരിപാടിക്ക് ഹെഡ് മാസ്റ്റർ കെ.പി. അബ്ദുറഹ്മാൻ, ടി. സംഗീത, വി.സി. ഷാജി, ഷിജു സി.എം, അസീസ്, പി.കെ. സീനത്ത്. ഷർജിന കെ.വി. എന്നിവർ നേതൃത്വം നൽകി.