കാവുന്തറ എ.യു.പി. സ്കൂൾ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
റിട്ട: ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ. ദിലീപ് കുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു

നടുവണ്ണൂർ: കാവുന്തറ എ.യു.പി. സ്കൂൾ ലഹരി വിരുദ്ധ ദിനാചരണം നടത്തി. പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. റിട്ട: ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കെ. ദിലീപ് കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രതിജ്ഞയും ലഹരി വിരുദ്ധ സന്ദേശ റാലിയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഹെഡ്മിസ്ട്രസ് ഇൻചാർജ് കെ.ടി. സുലേഖ, പി.ടി.എ. വൈസ് പ്രസിഡന്റ് സന്തോഷ് പി.പി., എം.പി.ടി.എ. പ്രസിഡന്റ് റഫീന അബ്ദുൾ നാസർ, എം. സജു, എസ്.എൽ. കിഷോർകുമാർ, ഷിജിന സി., വിഷ്ണു സത്യനാഥ്, രോഹിത്ത് പി.ആർ., രാഹുൽ കോതേരി എന്നിവർ നേതൃത്വം നൽകി.