കലയാണ് ലഹരി; നടുവണ്ണൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
പി.ടി.എ. പ്രസിഡൻ്റ് സത്യൻ കുളിയാപൊയിൽ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: മാനിഷാദ, കലയാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നടുവണ്ണൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം സർഗാത്മക അവതരണങ്ങളുടെ സംഗമ വേദിയായി. പി.ടി.എ. പ്രസിഡൻ്റ് സത്യൻ കുളിയാപൊയിൽ ഉദ്ഘാടനം നിർവഹിച്ചു.
ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ആരോഗ്യ ക്ലാസ്സ്, എൻ.സി.സി. ഗേൾസ് ബെറ്റാലിയൻ നേതൃത്വത്തിൽ നടന്ന സ്കിറ്റ്, ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഫ്ലാഷ് മോബ്, ജെ.ആർ.സി. ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടന്ന പോസ്റ്റർ പ്രദർശനം, മഴവിൽ കലാകൂട്ടായ്മയുടെ നേതൃത്വത്തിൽ അഭിനയവും സംഗീതവും നൃത്തവും വരയും ചേർത്ത് നടത്തിയ മാനിഷാദ ഡിസ്പ്ലേ എന്നിവ നടന്നു.