ബഷീർ ദിനത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ വസതി സന്ദർശിച്ച് ജി.എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ
ബഷീറിൻ്റെ ബന്ധുക്കളെ പരിചയപ്പെടാൻ കഴിഞ്ഞത് കുട്ടികൾക്ക് വേറിട്ട അനുഭവമായി

നടുവണ്ണൂർ: ബഷീർ ദിനത്തിൽ ജി.എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ വസതി സന്ദർശിച്ചു. ബഷീർ കൃതികൾ പരിചയപ്പെടാനും വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് കൂടുതൽ അറിയാനും സാഹിത്യലോകത്ത് ബഷീർ കൃതികളുടെ പ്രാധാന്യം മനസ്സിലാക്കാനും ഇതിലൂടെ കുട്ടികൾക്ക് സാധിച്ചു. ബഷീറിൻ്റെ ബന്ധുക്കളെ പരിചയപ്പെടാൻ കഴിഞ്ഞത് കുട്ടികൾക്ക് വേറിട്ട അനുഭവമായി.
രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്ത ബഷീർ അനുസ്മരണ ചടങ്ങിലും വിദ്യാർത്ഥികൾ പങ്കെടുത്തു. ബഷീർ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, രംഗാവിഷ്കാരം, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, പതിപ്പ് നിർമ്മാണം എന്നിവയും സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.
പ്രവർത്തനങ്ങൾക്ക് ഹെഡ്മിസ്ട്രസ് സിന്ധു, സനിൽ കെ.എസ്., മുബീർ കെ., റഷിന കെ., ശില്പ എ., സ്കൂൾ ലീഡർ അലൻ മൂൺ എന്നിവർ നേതൃത്വം നൽകി.