headerlogo
education

കാരയാട് ഈസ്റ്റ് എൽ.പി. സ്കൂളിൽ ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

സനൽ കുമാർ അരിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു

 കാരയാട് ഈസ്റ്റ് എൽ.പി. സ്കൂളിൽ ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
avatar image

NDR News

05 Jul 2023 09:51 PM

അരിക്കുളം: കാരയാട് ഈസ്റ്റ് എൽ.പി. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും ബഷീർ അനുസ്മരണവും വിപുലമായി സംഘടിപ്പിച്ചു. സനൽ കുമാർ അരിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ റജീനയുടെ അധ്യക്ഷയായി. 

      ചടങ്ങിൽ അജീഷ് സി., നജ്മ എൻ. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. എച്ച്.എം. ഷൈജ സ്വാഗതവും വിദ്യാരംഗം കൺവീനർ പിയൂഷ് പി. നന്ദിയും പറഞ്ഞു. കുട്ടികളുടെ ബഷീർ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച പരിപാടിക്ക് മാറ്റുകൂട്ടി. പിന്നീട് ക്വിസ് മത്സരവും കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.

NDR News
05 Jul 2023 09:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents