കാവുന്തറ എ.യു.പി. സ്കൂളിൽ ബഷീർ പുസ്തക പ്രകാശനവും ദിനാചരണവും സംഘടിപ്പിച്ചു
ബാലസാഹിത്യകാരനും അധ്യാപകനുമായ അഷറഫ് കാവിൽ പ്രകാശന കർമ്മം നിർവ്വഹിക്കും

നടുവണ്ണൂർ: കാവുന്തറ എ.യു.പി. സ്കൂളും ഖാൻ കാവിൽ ഗ്രന്ഥാലയവും സംയുക്തമായി ബഷീർ ദിനാചരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. കാവുന്തറ എ.യു.പി. സ്കൂൾ മുൻ പ്രധാനധ്യാപിക രാധാ പുതിയേടത്ത് രചിച്ച "നന്മയുടെ തിളക്കം" കവി കേശവൻ കാവുന്തറക്ക് നൽകി ബാലസാഹിത്യകാരനും അധ്യാപകനുമായ അഷറഫ് കാവിൽ പ്രകാശനം ചെയ്തു.
എം.കെ. ബാലൻ നായർ അധ്യക്ഷത വഹിച്ചു. ബഷീർ ദിനാചരണത്തിന്റെ ഭാഗമായി ബഷീർ കൃതികളും കൃതികളുടെ സാരാംശങ്ങളും ഉൾകൊള്ളിച്ച് കൊണ്ട് "ഇമ്മിണി ബാല്യ മരം" നിർമ്മിച്ചു. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞും ബഷീറിന്റെ പൂവൻ പഴം നോവലിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചും സമുചിതമായി ആഘോഷിച്ചു.
വി. ചന്ദ്രിക, സി.എ. ഷർമ്മിള, എസ്.എൽ. കിഷോർകുമാർ, രോഹിത്ത്. പി.ആർ., ദിവ്യ എം., രജന ജി., വിഷ്ണു സത്യനാഥ്, ഷിജിന എസ്., ദൃശ്യ പി., ആദിത്ത് പ്രദീപ് എന്നിവർ നേതൃത്വം നൽകി.