നവാഗതരെ വരവേറ്റ് വടകര ഗവ: സംസ്കൃതം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ
എൻ.എസ്.എസ്. യൂണിറ്റിന്റെയും സൗഹൃദ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്
വടകര: വടകര ഗവ: സംസ്കൃതം ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും സൗഹൃദ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഒന്നാം വർഷ വിദ്യാർഥികളെ വരവേറ്റു.
സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോക്ടർ രഞ്ജിത്ത് കുമാർ പി., ഹെഡ്മിസ്ട്രസ് അനിത, സ്റ്റാഫ് സെക്രട്ടറി ജീന പുത്തലത്ത്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഷിജിത് കുമാർ വി.കെ., അധ്യാപകരായ കെ.എം. വിനയൻ, ഇബ്രായി വി.കെ., സുജിത്ത് സി.എം. എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും കലാപരിപാടികളിൽ പങ്കാളികളായി.
പരിപാടികൾക്ക് എൻ.എസ്.എസ്. ലീഡർമാരായ പ്രണവ് ഐ., ഫർഹാ ഫാത്തിഹ, വളണ്ടിയർമാരായ ഗീതു എം., സഹിൻ വി.കെ., ഗൗതം ദേവ്, അർഹിത് ആർ., സൗഹൃദ കോഡിനേറ്റർ ധ്യാൻ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

