ചെറുവണ്ണൂർ എ.എൽ.പി. സ്കൂളിൽ ശ്രാവണം 2023 സംഘടിപ്പിച്ചു
മേപ്പയൂർ എസ്.എച്ച്.ഒ ജംഷീദ് പി. ഉദ്ഘാടനം നിർവഹിച്ചു

മേപ്പയൂർ: ചെറുവണ്ണൂർ എ.എൽ.പി. സ്കൂൾ ഓണാഘോഷ പരിപാടികൾ ശ്രാവണം 2023 മേപ്പയൂർ എസ്.എച്ച്.ഒ ജംഷീദ് പി. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ജിനിൽ കെ.കെ. അധ്യക്ഷനായി. പ്രധാന അധ്യാപിക സജിന സി.എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുനീർ എം.വി. നന്ദിയും പറഞ്ഞു.
എം.പി.ടി.എ. ചെയർപേഴ്സൺ അഖില, ഉദേഷ് എന്നിവർ സംസാരിച്ചു. അമ്മമാരുടെ തിരുവാതിരകളി, കുട്ടികളുടെ വിവിധ കലാപരിപാടികൾ, കായിക മത്സരങ്ങൾ, സ്നേഹ പൂക്കളം, ഓണസദ്യ എന്നീ വൈവിധ്യമാർന്ന പരിപാടികൾ നടന്നു.