headerlogo
education

ആദ്യാക്ഷരം പകർന്നു നൽകുന്ന ഗുരുക്കന്മാർക്കായി ഒരു ദിനം; ജി.വി.എച്ച്.എസ്.എസ്. മേപ്പയൂരിൽ അധ്യാപകരെ ആദരിച്ചു

അധ്യാപകദിനത്തിൽ പൂച്ചെണ്ടുകൾ നൽകിയാണ് ആദരിച്ചത്

 ആദ്യാക്ഷരം പകർന്നു നൽകുന്ന ഗുരുക്കന്മാർക്കായി ഒരു ദിനം; ജി.വി.എച്ച്.എസ്.എസ്. മേപ്പയൂരിൽ അധ്യാപകരെ ആദരിച്ചു
avatar image

NDR News

05 Sep 2023 10:04 PM

മേപ്പയൂർ: ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മേപ്പയൂരിൽ ദേശീയ അധ്യാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ അധ്യാപകരെയും പൂച്ചെണ്ടുകളും ഗ്രീറ്റിംഗ് കാർഡും നൽകി ആദരിച്ചു. പ്രധാന അധ്യാപകരായ കെ. നിഷിദ്, സന്തോഷ് സാദരം എന്നിവർക്ക് പൂച്ചെണ്ടു നൽകിക്കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 

      ഗൈഡ് ക്യാപ്റ്റൻ ശാലിനി ടി.വിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ കെ.ഒ. ഷൈജ, സ്റ്റാഫ്‌ സെക്രട്ടറി ഇ. പ്രകാശൻ എന്നിവർ സന്നിഹിതരായിരുന്നു.

NDR News
05 Sep 2023 10:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents